തോമസ് ചാണ്ടിക്കെതിരായ ആരോപണം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും, ഉചിതമായ തീരുമാനം മുഖ്യമന്ത്രി പറയും: ജി സുധാകരൻ

തോമസ് ചാണ്ടിക്കെതിരായ ആരോപണം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും, ഉചിതമായ തീരുമാനം മുഖ്യമന്ത്രി പറയും: ജി സുധാകരൻ

  G sudhakaran , thomas chandy , government , pinarayi vijyan , തോമസ് ചാണ്ടി , പിണറായി വിജയന്‍ , ജി സുധാകരൻ , സർക്കാർ
ആലപ്പുഴ| jibin| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2017 (11:19 IST)
ഗതാഗതമന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറി എന്ന ആരോപണം അന്വേഷിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ആരോപണങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരായ ആരോപണം സംബന്ധിച്ച് പല തരത്തിലുമുള്ള അന്വേഷണം നടക്കുന്നുണ്ട്. തുടര്‍ന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം പറയേണ്ടത് മുഖ്യമന്ത്രിയാണ്. നിലവിലെ ആരോപണങ്ങള്‍ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും.


അതേസമയം, ​ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വെള്ളിയാഴ്‌ച തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. “ സ്വ​യം രാ​ജി​വ​യ്ക്കാ​നി​ല്ല, മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ പ​റ​ഞ്ഞാ​ൽ രാ​ജി​വ​യ്ക്കാ​ൻ ഒരുക്കമാണ്. കൈയേറ്റം തെളിഞ്ഞാൽ എല്ലാ പദവികളും രാജിവയ്ക്കും. ആരോപണം നിയമസഭാ സമിതിയോ വിജിലൻസോ അന്വേഷിക്കട്ടെ ”- എന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :