മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം; നിര്‍ദേശം നല്‍കിയത് റവന്യുമന്ത്രി

മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം; നിര്‍ദേശം നല്‍കിയത് റവന്യുമന്ത്രി

 Thomas chandy , land case , ഇ ചന്ദ്രശേഖരന്‍ , തോമസ് ചാണ്ടി , സര്‍ക്കാര്‍ , ഭൂമി കൈയേറ്റം
ആലപ്പുഴ| jibin| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (13:42 IST)
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റങ്ങള്‍ അന്വേഷിക്കാനൊരുങ്ങി സര്‍ക്കാര്‍. മാത്തുര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈയേറിയെന്ന പരാതിയില്‍ അന്വേഷണത്തിന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എത്രയും വേഗം അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് റവന്യുമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാത്തൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ആലപ്പുഴ ചേന്നങ്കരിയിലുള്ള 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി കൈയേറിയെന്നാണ് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കി ദേവസ്വം അധികൃതര്‍ കഴിഞ്ഞ ദിവസം റവന്യൂമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :