തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 25 ജൂലൈ 2014 (16:42 IST)
എംഎൽഎ ഹോസ്റ്റലിൽ തട്ടിപ്പ് കേസിലെ പ്രതിക്ക് മുറി അനുവദിച്ചതിൽ ക്രമക്കേടുണ്ടായോന്ന് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന്
സ്പീക്കർ ജി കാർത്തികേയൻ.
എംഎൽഎമാര്‍ക്കും മറ്റും താമസിക്കാന്‍ അനുവദിച്ചിരിക്കുന്ന ഹോസ്റ്റലിൽ മുറിയും പരിസരവും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വേദിയാകാൻ പാടില്ല. മുറി അനുവദിക്കുന്നതിനു പുതിയ മാർഗ നിർദ്ദേശമുണ്ടാകുമെന്നും കാർത്തികേയൻ പറഞ്ഞു. കൊച്ചി ബ്ളാക്ക്മെയിൽ കേസിലെ പ്രതി എംഎൽഎ ഹോസ്റ്റലിൽ താമസിച്ച സംഭവത്തിലാണു സ്പീക്കറുടെ പ്രതികരണം.