അഭിറാം മനോഹർ|
Last Modified ബുധന്‍, 19 ജൂണ്‍ 2024 (15:43 IST)
മീന്‍,ഇറച്ചി വിലവര്‍ധനവിന് പിന്നാലെ ജനത്തെ ദുരിതത്തിലാക്കി പച്ചക്കറി വിലയും ഉയരുന്നു. അത്യാവശ്യം വേണ്ട പഴങ്ങളും പച്ചക്കറികളും വാങ്ങിയാല്‍ തന്നെ പോക്കറ്റ് കീറുന്ന അവസ്ഥയിലാണ് സാധാരണക്കാര്‍. ട്രോളിംഗ് നിയന്ത്രണം നിലവില്‍ വന്നതോടെ മീന്‍
വില ഇരട്ടിയും കടന്ന് കുതിച്ചിരുന്നു. ഇറച്ചിയടക്കുള്ളവയുടെ വിലയും ഉയര്‍ന്ന് തന്നെയാണ്. ഇതെല്ലാം വെണ്ടെന്ന് വെച്ചാലും അത്യാവശ്യം വെണ്ടുന്ന പച്ചക്കറി വിലയും ഇപ്പോള്‍ ഉയരത്തിലാണ്.
35 രൂപ മുതല്‍ കിട്ടിയിരുന്ന ഒരു കിലോ തക്കാളിയ്ക്ക് പലയിടങ്ങളിലും വില 80 രൂപയായി. അടുത്ത ദിവസങ്ങളില്‍ ഇത് 100ലേയ്ക്ക് എത്തുമെന്ന് കച്ചവടക്കാര്‍ പറയുന്നു. 26 ഉണ്ടായിരുന്ന സവാള വില 40ല്‍ എത്തിനില്‍ക്കുമ്പോള്‍ 120 രൂപയാണ് ഒരു കിലോ ചെറിയ ഉള്ളിയുടെ വില. 180 രൂപ മുതല്‍ 200 വരെയാണ് വെളുത്തുള്ളി വില. പച്ചമുളകിന് 120 മുതല്‍ 180 വരെയും ഇഞ്ചിക്ക് 160 മുതല്‍ 180 രൂപ വരെയും വിലയുണ്ട്. 25 രൂപയായിരുന്ന വെള്ളരിയുടെ വില 50 രൂപയാണ്. മുട്ടയുടെ വില 6 രൂപയായി.