മരണം വിതച്ച് കൊറോണ പടരുന്നു; ഹോങ്കോങ്ങിലും മരണം; ചൈനയ്ക്ക് പുറത്ത് മരണം സംഭവിക്കുന്ന രണ്ടാമത്തെ രാജ്യം

ഫിലിപ്പീന്‍സില്‍ കഴിഞ്ഞദിവസം കൊറോണ ബാധിച്ച്‌ ഒരു രോഗി മരിച്ചിരുന്നു.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (11:26 IST)
കൊറോണ വൈറസ് ബാധിച്ച്‌ ഹോങ്കോങിലും ഒരാള്‍ മരിച്ചു. 39 കാരനാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയ്ക്ക് പുറമെ കൊറോണ ബാധിച്ച്‌ മരണം സംഭവിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഹോങ്കോങ്. ഫിലിപ്പീന്‍സില്‍ കഴിഞ്ഞദിവസം കൊറോണ ബാധിച്ച്‌ ഒരു രോഗി മരിച്ചിരുന്നു.

വുഹാനില്‍ പോയി രാജ്യത്ത് മടങ്ങിയെത്തിയ ആളാണ് രോഗം ബാധിച്ച്‌ മരിച്ചത്. ജനുവരി 21 നാണ് ഇയാള്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച വുഹാനില്‍ പോയത്. രണ്ടുദിവസം മുമ്പാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ പ്രത്യേക നിരീക്ഷണത്തില്‍ ചികില്‍സയിലായിരുന്നുവെന്ന് ഹോങ്കോങ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലുള്ള ചന്തയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോള്‍ ലോകത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :