AISWARYA|
Last Updated:
തിങ്കള്‍, 31 ജൂലൈ 2017 (15:24 IST)
തിരക്കിനിടയില്‍ എങ്ങനെയെങ്കിലും സാധനം കിട്ടിയാല്‍ മതി എന്ന് തോന്നുന്ന സാദാ കുടിയന്മാരെ പറ്റിക്കുന്ന ബീവറേജുകളെ കുറിച്ച കേട്ടിട്ടുണ്ടോ? എന്നാല്‍ കണ്ടോളൂ...അത്തരമൊരു വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിട്ടുണ്ട്. ജുലൈ 29ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം പതിനൊന്നായിരത്തിൽപ്പരം പേര്‍ ഇതു കണ്ടു കഴിഞ്ഞു.
ബിവറേജ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയ ശേഷം ബില്ലിലെ തിരിമറിയെക്കുറിച്ച് ഒരാൾ പരാതിപ്പെടുന്നതാണ്
വീഡിയോയില്‍ കാണുന്നത്. ഇതേ ബ്രാന്‍ഡ് മദ്യം പൂഞ്ഞാറിലെ ബിവറേജ് ഷോപ്പിൽ നിന്നും വാങ്ങിയപ്പോൾ ഇതിന് 270 രൂപ മാത്രമേ കൊടുത്തിട്ടുള്ളൂവെന്ന് ബില്ല് കാണിച്ച് ഇദ്ദേഹം പറയുന്നു. എന്നാൽ ഇവിടെ 300 രൂപയാണ് ചോദിക്കുന്നത്.
സീല് എന്ന പേരിൽ ബില്ലില്‍ മഷി തേച്ച് തരുകയാണോ നിങ്ങള്‍ ചെയ്യുന്നത് എന്ന് അടുത്ത ചോദ്യം. ബില്ലടിച്ച ശേഷം സാധനം തീർന്നുപോയി എന്ന് പറഞ്ഞ് മറ്റൊരു ബ്രാൻഡ് മദ്യം കൊടുക്കാനും ശ്രമം നടന്നു. വീഡിയോ വൈറലായതോടെ തങ്ങൾക്കും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് പലരും രംഗത്ത് വന്നു. പല സ്ഥലത്തും പല വില വാങ്ങുന്നത് ബിവറേജ് ഔട്ട് ലെറ്റുകളിൽ പുതിയ കാര്യം അല്ല.
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന
വീഡിയോ കാണാം...