അനുബന്ധ വാര്‍ത്തകള്‍
- ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതിയിൽ വത്തിക്കാൻ ഇടപെടുന്നു
- സുപ്രീംകോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തി കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു; മിഷനറീസ് ഓഫ് ജീസസിനെതിരേ കേസെടുത്തു
- പീഡന ആരോപണം; അമേരിക്കൻ ബിഷപ്പ് രാജിവെച്ചു
- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്; ബിഷപ്പിന്റെ മൊഴി കള്ളം, മൂന്ന് മൊഴികൾ നിർണ്ണായകം
- ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ ഹാജരാകാമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത
ബിഷപ്പിന് അനുകൂലമായി മൊഴി നൽകാൻ കന്യാസ്‌ത്രീകൾക്ക് രൂപതയുടെ കോച്ചിംഗ്
ബിഷപ്പിന് അനുകൂലമായി മൊഴി നൽകാൻ കന്യാസ്‌ത്രീകൾക്ക് രൂപതയുടെ കോച്ചിംഗ്
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് അനുകൂലമായി മൊഴി നൽകാൻ സാക്ഷികളായ കന്യാസ്‌ത്രീകൾക്ക് രൂപതയുടെ നേതൃത്വത്തിൽ കോച്ചിംഗ് ക്ലാസ് നൽകിയെന്ന് പൊലീസ്. ചോദ്യങ്ങൾ നേരിടേണ്ടത് എങ്ങനെയെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് എങ്ങനെയെന്നും കന്യാസ്‌ത്രീകളേ പഠിപ്പിച്ചിരുന്നു.
ജലന്ധർ രൂപത പി ആർ ഒ ആയ ഫാദർ പീറ്റർ കാവുംപുറമാണ് കന്യാസ്‌ത്രീകൾക്ക് കോച്ചിംഗ് ക്ലാസ് നൽകിയത്. അദ്ദേഹം ഇതിനായി കൊച്ചിയിൽ എത്തുകയും മുറിയെടുത്ത് താമസിക്കുകയും ചെയ്‌തതായി പൊലീസ് പറയുന്നു. മൂന്ന് കന്യാസ്‌ത്രീകൾക്കാണ് കോച്ചിംഗ് നൽകിയത്.
ഫാദർ പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്ത് കന്യാസ്ത്രീകളെ വിളിച്ചുവരുത്തിയാണ് മൊഴിപഠിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട്, ഫാദർ പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്തും പൊലീസ് പരിശോധന നടത്തി.