ചോദ്യങ്ങളെ ശക്തമായി പ്രതിരോധിച്ചിട്ടും ഫ്രാ‍ങ്കോയെ കുടുക്കിയത് മൊഴിയിലെ വൈരുദ്യങ്ങൾ

Sumeesh| Last Modified വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (15:41 IST)
നീണ്ട 15 മണിക്കൂറോളം ചോദ്യ ചെയ്യലുകൾക്ക് ഒടുവിൽ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസം നടന്ന വിശദമായ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികളീൽ വന്ന വൈരുദ്യമാണ് ബിഷപ്പിനെ കുടുക്കിയത്.

കേസിൽ ആരോപണം ഉയർന്ന സമയത്ത് ഒന്നും തന്നെ പൊലീസ് ഫ്രാങ്കോ മുളക്കലിലേക്ക് നേരിട്ട് അന്വേഷണം എത്തിച്ചിരുന്നില്ല. ഇങ്ങനെ ഒരു സംഭവം നടന്നോ എന്നതിന്റെ പ്രാഥമിക തെളിവുകൾ ശേഖരിക്കുകയാണ് ആദ്യം പൊലീസ് ചെയ്തത്. തുടർന്നാണ് ജലന്ധറിലെത്തി പ്രത്യേക അന്വേഷണ സംഘം ഫ്രാങ്കോ മുളക്കലിന്റെ മൊഴിയെടുത്തത്.

ഫ്രാങ്കോ മുളക്കലിന്റെ മൊഴിയും മറ്റുള്ളവർ നൽകിയ വിഷദാംശങ്ങളും ഒത്തു പോകാത്ത സാഹചര്യത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വിളിച്ചു വരുത്തി വിശദമയി ചോദ്യം ചെയ്യാം അന്വേഷന സംഘം തീരുമാനിച്ചത്. ഇതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്
നടത്തുന്ന സമരം ശക്തിപ്പെടുകയും ചെയ്തു.

മൊഴികളിലെ വൈരുദ്യം കണക്കിലെടുത്ത് അന്വേഷണ സംഘം സെപ്തംബർ 19ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവാണം നോട്ടീസ് നൽകി. ബുധനഴ്ച തന്നെ ബിഷപ്പ് ചോദ്യം ചെയ്യലിനു ഹാജരായി ഏഴുമണിക്കുർ നീണ്ട ആദ്യഘട്ട ചോദ്യംചെയ്യലിൽ 150 ചോദ്യങ്ങളെയാണ് ബിഷപ്പ് അഭിമുഖീകരിച്ചത്.

ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ തന്നെ മൊഴികളിലെ വൈരുദ്യത്തെ പൊലീസ് വെളിച്ചത്തുകൊണ്ടുവന്നു. കന്യാ‍സ്ത്രീ
ആദ്യമായി പീഡനത്തിനിരയായതായി പരാതിയിൽ പറയുന്ന ദിവസം താൻ കുറവിലങ്ങട് മടത്തിൽ പോയിരുന്നില്ലെന്നും തൊടുപുഴയിലെ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എന്നുമായിരുന്നു ബിഷപ്പ് ആദ്യം നൽകിയിരുന്ന മൊഴി

എന്നൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ചോദ്യം ഉന്നയിച്ചപ്പോൾ താൻ മഠത്തിൽ പൊയിരുന്നു എന്നും എന്നാക് മഠത്തിൽ തങ്ങിയിരുന്നില്ല എന്നു ബിഷപ്പ് മൊഴി തിരുത്തി. ഇതോടെ മഠത്തിലെ ലോഗ്ബുക്ക് പരിശൊധിക്കാൻ പൊലീസ് തീരുമാനിച്ചത് മഠത്തിലെ ലോഗ് ബുക്കിൽ തിരുത്തലുകൾ നടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ബിഷപ്പിനെ മഠത്തിൽ കൊണ്ടുപോയി വിട്ടു എന്ന ഡ്രൈവറുടെ മൊഴിയും നിർണായകമായി

വ്യഴാഴ്ച നടന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യലാണ് നിർണ്ണായകമായത്. ചോദ്യങ്ങളെ ശക്തമായി തന്നെ ഫ്രാങ്കൊ പ്രതിരോധിച്ചു. ഒരു അഭിഭാഷകൻ സംസാരിക്കുന്ന രീതിയിലാണ് ഭിഷപ്പ് ചോദ്യങ്ങളെ വേരിട്ടത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറഞ്ഞത്. പൊലീസിനു നൽകിയ ചില വിശദാംശങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് പൊലീസ് ചോദ്യം ചെയ്യൽ വെള്ളിയാഴ്ചത്തെക്ക് കൂടി നീട്ടിയത്.

മൂന്നു സംഘങ്ങളായി പൊലീസ് വ്യാഴാഴ്ച രാത്രി തന്നെ ഇത് പൂർത്തീകരിച്ചു. വെള്ളിയാഴ്ച രാവിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ മഠത്തിൽ എത്തി കണ്ട പൊലീസ് സംഘം ബിഷപ്പ് നകിയ വിശദാംശങ്ങളിൽ വ്യക്ത തേടിയതോടെ തന്നെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തെളീവുകൾ പരമാവധി ശേഖരിച്ച് ബിഷപ്പിനെ പഴുതുകളില്ലാതെ അറസ്റ്റ് ചെയ്യുക എന്ന പൊലീസ് തന്ത്രം ഇതോടെ ഫലം കണ്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ...

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്
സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളെ കാണരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനു താക്കീത് ...

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ...

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം
അലര്‍ജി, ജലദോഷം, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പല ഓവര്‍-ദി-കൌണ്ടര്‍ മരുന്നുകളിലും ഈ ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം
കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് ...

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!
ആംപ്രിയയിലെ ജയിലിലെ തടവുകാരനാണ് ആദ്യമായി ഇത് സംബന്ധിച്ചു അവകാശം ലഭിച്ചത്.

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ ...

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ ...