രേണുക വേണു|
Last Modified തിങ്കള്‍, 16 മെയ് 2022 (08:16 IST)
കേരളത്തില്‍ നാലാം മുന്നണിക്ക് രൂപം കൊടുത്തു. ആം ആദ്മിയും ട്വന്റി 20യും ചേര്‍ന്നുള്ള ജനക്ഷേമ സഖ്യമാണ് (പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ്) കേരള രാഷ്ട്രീയത്തില്‍ ഒരു കൈ പയറ്റാന്‍ എത്തുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് പുതിയ മുന്നണി പ്രഖ്യാപിച്ചത്. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മി-ട്വന്റി 20 സഖ്യം കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.