'ഞാനിവിടെ നിൽക്കുന്നില്ല, തൽക്കാലം മാറി നിൽക്കുന്നു': ഹരികുമാർ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത് എസ്‌പിയെ

'ഞാനിവിടെ നിൽക്കുന്നില്ല, തൽക്കാലം മാറി നിൽക്കുന്നു': ഹരികുമാർ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത് എസ്‌പിയെ

തിരുവനന്തപുരം| Rijisha M.| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (11:04 IST)
റോഡിൽ നിന്നുണ്ടായ തർക്കത്തെത്തുടർന്ന് പിടിച്ചുതള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിലെ പ്രതി നെയ്യാറ്റൻകര മുൻ ഡിവൈഎസ്‌പി ബി ഹരികുമാറിനെ സർവീസിൽ നിന്ന് നീക്കിയേക്കും. വകുപ്പ്‌തല നടപടികളെല്ലാം പൂർത്തിയായതിന് ശേഷമായിരിക്കും ഇത്.

അതേസമയം, സംഭവസ്ഥലത്തുനിന്ന് മുങ്ങുന്നതിന് മുമ്പ് അവസാനം ഫോണിൽ ബന്ധപ്പെട്ടത് റൂറൽ എസ് പി അശോക് കുമാറിനെയാണെന്നും റിപ്പോർട്ടുകൾ പുറത്ത്. 'നെയ്യാറ്റിൻകരയിൽ ഒരു അപകടം ഉണ്ടായി, തർക്കത്തിനിടെ ഒരാളെ കാറിടിച്ചു. ഞാനിവിടെ നിൽക്കുന്നില്ല. തൽക്കാലം മാറി നിൽക്കാൻ പോകുകയാണ്' എന്നാണ് ഹരികുമാർ ഫോണിൽ പറഞ്ഞത്. ശേഷം ഇയാൾ രണ്ട് ഫോണും ഓഫുചെയ്‌തു.

സംഭവമെന്താണെന്നു സ്പെഷൽ ബ്രാഞ്ചിൽ നിന്നോ നെയ്യാറ്റിൻകര സ്റ്റേഷനിൽ നിന്നോ മനസിലാക്കി എസ്പിക്ക് ഉടൻ പ്രവർത്തിച്ചിരുന്നെങ്കിൽ അന്നു രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ കഴിയുമായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :