അനുബന്ധ വാര്‍ത്തകള്‍
- ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത നേതാവ് പിടിയിൽ
- +2ല്‍ മുഴുവന്‍ എ പ്ലസ്, നഴ്സിങ്ങിന് പോകാന്‍ ആഗ്രഹം, രാത്രിയിലും ലോട്ടറി വില്പന നടത്തുന്ന പെണ്‍കുട്ടിയെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍
- ഓണം ബംപറില്‍ 3,000 രൂപ നഷ്ടമായത് മൂന്നക്കത്തിന്; പിറ്റേന്നെടുത്ത ടിക്കറ്റിന് 75 ലക്ഷം !
- തിരുവോണ ബംബറിന്റെ രണ്ടാം സമ്മാനം അഞ്ചുപോലീസുകാര്‍ക്ക്
- ഓണം ബമ്പർ വിൽപ്പനയിലൂടെ സർക്കാരിന് ലഭിച്ചത് 126 കോടി രൂപ
ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാട്ടി പണം തട്ടിയ ആൾ അറസ്റ്റിൽ
തൃശൂർ: സമ്മാനം ലഭിക്കാത്ത ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ചു പണം തട്ടിയെടുത്ത സംഭവത്തിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വല്ലച്ചിറ തോട്ടിപ്പറമ്പിൽ അനിൽ എന്ന 52 കാരനാണ് പൂത്തോൾ സെന്ററിൽ ലോട്ടറി കച്ചവടം നടത്തുന്ന രാജേശ്വരിയെ കബളിപ്പിച്ചു പണം കൈക്കലാക്കിയത്.
സമ്മാനാർഹമായ നമ്പർ കൂട്ടിച്ചേർത്തു അഞ്ഞൂറ് രൂപ വീതം സമ്മാനം ഉണ്ടെന്നു പറഞ്ഞാണ് കബളിപ്പിച്ചത്. ഇതിനൊപ്പം 300 രൂപ വിലവരുന്ന നാല് ഓണം ബമ്പർ ലോട്ടറി 150 രൂപ എന്നിവയും നഷ്ടപ്പെട്ടു എന്ന് രാജേശ്വരി വെസ്റ്റ് പോലീസിൽ പരാതി നൽകി. തുടർന്നാണ് ഇയാളെ സി.സി.ടി.വി ദൃശ്യങ്ങൾ വച്ച് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനയിൽ സി.സി.ടി.വി ദൃശ്യത്തിൽ കണ്ട ബൈക്കിനു സമാനമായ ബൈക്ക് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പോലീസ് എസ്.ഐ കെ.കൃഷ്ണകുമാർ അനിലിനെ പിടികൂടിയത്.