ദേവസ്വം ബോർഡ് ജോലി തട്ടിപ്പ്: പ്രതികളുമായി ബന്ധമുള്ള എസ്.ഐ സസ്‌പെൻഷനിൽ

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2022 (12:29 IST)
ആലപ്പുഴ: ദേവസ്വം ബോർഡിൽ തൊഴിൽ വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആനന്ദകുമാറിനെ അധികൃതർ സസ്‌പെൻഡ് ചെയ്തു.

ഇതിനൊപ്പം തുടക്കത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് മാവേലിക്കര പ്രിൻസിപ്പൽ എസ്.ഐ മുഹ്‌സിൻ മുഹമ്മദിനെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ മുഹ്‌സിൻ മുഹമ്മദിനെ സ്ഥലം മാറ്റുകയും ചെയ്തു.

തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ കടവൂർ സ്വദേശി വി.വിനീഷ് രാജുമായി ആനന്ദകുമാറിന് അടുപ്പമുണ്ടെന്നായിരുന്നു ആരോപണം. മാവേലിക്കര പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ആനന്ദകുമാറിനെ ആദ്യം കഴിഞ്ഞയാഴ്ച വള്ളിക്കുന്നതെക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പാർട്ട് പ്രകാരം എറണാകുളം റേഞ്ച് ഡി.ഐ.ജി യാണ് സസ്‌പെൻഡ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :