സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (21:36 IST)
ഗോകുലം എഫ്‌സി ഫുട്ബോള്‍ താരം ഗൗരി കുഴഞ്ഞുവീണ് മരിച്ചു. കോളേജ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ പരിശീലനത്തിനിടെയാണ് 19കാരിയായ ഗൗരി കുഴഞ്ഞുവീണത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയാണ് ഗൗരി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
കഴിഞ്ഞദിവസം വൈകുന്നേരം ക്ലാസ് കഴിഞ്ഞു കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയതിന് പിന്നാലെ ഗൗരിക്ക് അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. പിന്നാലെ മൈതാനത്തിന് പുറത്തിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കൂടെയുള്ളവരോട് കാഴ്ച കുറയുന്നതായി പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.