'ഒട്ടും ആത്മാർത്ഥതയില്ല, മാക്സ്‌വെൽ ഐപിഎൽ കളിയ്ക്കുന്നത് ഫ്രീയായി കിട്ടുന്ന ഡ്രിങ്ക്സ് കുടിയ്ക്കാൻ മാത്രം'

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2020 (13:06 IST)
ഐപിഎലിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാക്സ്‌വെലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത് കിങ്സ് ഇലവൻ പഞ്ചാബിനെ ഏറെ ബാധിയ്ക്കുകയും ചെയ്തു. എന്നാൽ ഐ‌പിഎലീന് തൊട്ടുപിന്നാലെ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ ടൂറിൽ ഇന്ത്യയ്കെതിരെ അമ്പരപ്പിയ്കുന്ന പ്രകടനം താരം പുറത്തെടുക്കുകയും ചെയ്തു. ഇതോടെ ഐ‌പിഎലിൽ മാക്സ്‌വെലിന്റെ പ്രകടനത്തെ കുറിച്ച് സംശയവും ഉയർന്നു. ഇപ്പോഴിതാ മാക്സ്‌വെലിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എത്തിയിരിയ്ക്കുകയാണ്
മുൻ ഇന്ത്യൻ താരം സേവാഗ്.

ഫ്രീയായി ലഭിയ്ക്കുന്ന ഡ്രിങ്ക്സ് കുടിയ്ക്കുന്നതിനും വെറുതെ ഇന്ത്യയിൽ കറങ്ങുന്നതിനുമാണ് ഐപിഎലിൽ മാക്സ്‌വെൽ എത്തുന്നത് എന്നായിരുന്നു സെവാഗിന്റെ പരിഹാസം. ഐപിഎലിൽ മാക്സ്‌വെൽ തരിമ്പ് പോലും ആത്മാർത്ഥത കാണിയ്ക്കാറില്ല എന്നും സെവാഗ് വിമർശനം ഉന്നയിയ്ക്കുന്നു. 'ഐപിഎലിൽ സമ്മർദ്ദം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലാത്ത താരമാണ് മാക്സ്‌വെൽ വെറുതെ സമയം കളയുന്നതിന് മാത്രമാണ് അയാൾ ഇന്ത്യയിൽ വരുന്നത്. മറ്റു താരങ്ങളെ പ്രോത്സാഹിപ്പിക്കും, ഗ്രൗണ്ടിലുടനീളം ഓടിനടക്കും, ആഘോഷത്തിൽ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്യും അങ്ങനെ ഗ്രൗണ്ടില്‍ റണ്‍സ് നേടുന്നതൊഴികെയുള്ള എല്ലാ കാര്യങ്ങളും മാക്‌സ്‌വെല്‍ ചെയ്യും.

മത്സരം കഴിഞ്ഞാൽ ഉടൻ അവിടെ കിട്ടുന്ന സൗജന്യ ഡ്രിങ്ക്‌സ് വാങ്ങി നേരെ മുറിയിലേക്ക് പോകും. അല്ലെങ്കില്‍ മുറിയില്‍ പോയിരുന്ന് അവിടുള്ള ഡ്രിങ്ക്‌സ് ആസ്വദിക്കും. ഐ.പി.എലിൽ
മാക്‌സ്‌വെല്‍ കളിയോട് ആത്മാര്‍ത്ഥത കാണിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഐപിഎല്ലിന്റെ സമയത്ത് ക്രിക്കറ്റിനേക്കാള്‍ ഗോള്‍ഫിലാണ് മാക്‌സ്‌വെലിന്റെ ശ്രദ്ധ. ഐപിഎല്ലിനെ ഗൗരവമായിട്ടെടുക്കുന്ന ആളാണെങ്കില്‍ അതിന്റെ ലക്ഷണം കളിയില്‍ കാണും' സെവാഗ് പറഞ്ഞു. പഞ്ചാബിന്റെ '10 കോടിയുടെ ചിയര്‍ ലീഡര്‍' എന്ന് മാക്സ്‌വെലിനെ സെവാഗ് വിശേഷിപിച്ചത് നേരത്തെ വലിയ ചർച്ചയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :