കര്‍മ്മ കുശലതയുടെ പര്യായമായ തച്ചങ്കരിക്ക് ആരാധകരുടെ വക ഫ്ലക്സ്‌ ബോര്‍ഡ്; സാധാരണ ജനങ്ങളുടെ ഉത്തമസേവകനെന്നും ഫ്ലക്‌സ്

ടോമിന്‍ ജെ തച്ചങ്കരിക്ക് ഫ്ലക്സ് ബോര്‍ഡ്

തൃശൂര്‍| JOYS JOY| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (15:55 IST)
പിറന്നാള്‍ ദിനത്തില്‍ ഗതാഗതവകുപ്പില്‍ ജന്മദിനാഘോഷം നടത്തി വിവാദത്തിലായ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ അനുകൂലിച്ച് സംസ്ഥാനത്തെങ്ങും ഫ്ലക്സ് ബോര്‍ഡുകള്‍ നിറയുകയാണ്. കോട്ടയം, ചങ്ങനാശ്ശേരിയില്‍ ആയിരുന്നു ആദ്യം ആരാധകരുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇപ്പോള്‍ തൃശൂരും പ്രത്യക്ഷപ്പെട്ടു.

കര്‍മ്മകുശലതയുടെ പര്യായമായ ബഹുമാനപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ഒരു ഫ്ലക്സ് ബോര്‍ഡ്. പ്രതിസന്ധികളില്‍ തളരാതെ മുന്നേറിയ സാധാരണ ജനങ്ങളുടെ ഉത്തമസേവകനെന്നാണ് അടുത്ത ഫ്ലക്സ് ബോര്‍ഡിലെ അഭിനന്ദനം. തച്ചങ്കരി ഫാന്‍സ് അസോസിയേഷന്റെ പേരിലാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നേരത്തെ, ചങ്ങനാശ്ശേരിയില്‍ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോര്‍ഡുകളില്‍ കഴിവുള്ളവര്‍ എന്നും ശ്രദ്ധിക്കപ്പെടുമെന്നും ആര് തളച്ചിട്ടാലും തളരില്ലെന്നുമായിരുന്നു അഭിനന്ദന വാചകങ്ങള്‍. മറ്റൊരു ഫ്ലക്സില്‍ വര്‍ദ്ധിതവീര്യത്തോടെ പ്രവര്‍ത്തിക്കുന്ന ടോമിന്‍ ജെ തച്ചങ്കരിക്ക് ആശംസകളെന്ന വാക്യങ്ങളോടെയാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, ഫ്ലക്സ് ബോര്‍ഡുകള്‍ ആരാണ് സ്ഥാപിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. തച്ചങ്കരി തന്നെയാണ് ഫ്ലക്സുകള്‍ സ്ഥാപിക്കുന്നതിന്
പിന്നിലെന്നും ആരോപണമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :