ഇടുക്കിയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

കട്ടപ്പനക്കടുത്ത് പുഷ്പഗിരിയിലുണ്ടായ വാഹനപകടത്തിൽ അഞ്ച് പേര്‍ മരിച്ചു.

ഇടുക്കി| സജിത്ത്| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (17:03 IST)
കട്ടപ്പനക്കടുത്ത് പുഷ്പഗിരിയിലുണ്ടായ വാഹനപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. സ്വകാര്യ ബസും ടവേരയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.

പത്ത് പേരാണ് ടവേരയില്‍ ഉണ്ടായിരുന്നത്. അതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :