വര്‍ക്കലയില്‍ വീടിനുള്ളിലുണ്ടായ തീപിടിത്തം; തീ പടര്‍ന്നത് പുറത്തിരിക്കുന്ന ബൈക്കില്‍ നിന്നാണോയെന്ന് സംശയം !

രേണുക വേണു| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (07:05 IST)

വര്‍ക്കലയില്‍ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിന്റെ കാരണം ഉറപ്പിക്കുന്നതില്‍ ശാസ്ത്രീയ പരിശോധനാഫലം കാത്ത് പൊലീസ്. തീ പടര്‍ന്നത് വീടിനുള്ളില്‍ നിന്നാണോ പുറത്തിരിക്കുന്ന ബൈക്കില്‍ നിന്നാണോ എന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.

വീടിന് അകത്തും പുറത്ത് കാര്‍ പോര്‍ച്ചിലിരുന്ന ബൈക്കുകളും ഒരുപോലെ കത്തിനശിച്ചതാണ് സംശയത്തിന് ഇടയാക്കുന്നത്. ഏറ്റവും കൂടുതല്‍ കത്തിയിരിക്കുന്നത് താഴത്തെ നിലയിലെ ഹാളാണ്. അതിനാല്‍ അവിടെ നിന്നാകാം തീ പിടുത്തത്തിന്റെ തുടക്കമെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട് സര്‍ക്യൂട്ടാണോയെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. അതിനായി ഇന്നും കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിക്കും.

കാര്‍ പോര്‍ച്ചിലെ ബൈക്കില്‍ തീ പിടിച്ച് അത് ഹാളിലേക്ക് പടര്‍ന്നതാവാനുള്ള സാധ്യത പൊലീസ് പൂര്‍ണമായും തള്ളുന്നില്ല. ബൈക്കിനോട് ചേര്‍ന്നിരുന്ന ഹാളിന്റെ ചുമരില്‍ തീ കൂടുതല്‍ പിടിച്ചതാണ് സംശയത്തിന് കാരണം. അങ്ങിനെയെങ്കില്‍ അട്ടിമറി സാധ്യതയും സംശയിക്കണം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :