ഹരിപ്പാട്|
Last Modified വ്യാഴം, 30 ജൂലൈ 2015 (20:05 IST)
ചെക്ക് കേസിലെ പ്രതിക്ക് ഒന്നേകാല്‍ കോടി രൂപ പിഴയും ആറു മാസം തടവു ശിക്ഷയും വിധിച്ചു. തിരുവനന്തപുരം നേമം പ്രാവച്ചമ്പലം ശ്രീകൈലാസില്‍ ബിന്ദു സുധാകരനെയാണു ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
തിരുവനന്തപുരത്ത് സ്ഥലവും വീറ്റും നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയശേഷം ഈ തുകയ്ക്ക് ഈടായി ചെക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് പല തവണകളായി പണം ആവശ്യപ്പെട്ടെങ്കിലും പ്രതി പണം മടക്കി നല്‍കിയില്ല. ഇതിനെ തുടര്‍ന്നായിരുന്നു കേസ് നല്‍കിയത്.
തിരുവല്ല തുകലശേരി രാമവിലാസത്തില്‍ സന്തോഷ് കുമാര്‍ എന്ന അമേരിക്കയില്‍ ജോലി ചെയ്യുന്നയാള്‍ക്കു വേണ്ടി കാര്‍ത്തികപ്പള്ളി ശരവണയില്‍ മോഹനനായിരുന്നു കേസ് നല്‍കിയത്.