സംസ്ഥാനത്ത് ഇന്നും കാലവർഷം കനക്കും, 11 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (08:37 IST)
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇത് പ്രകാരം 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലൊഴികെയാണ് യെല്ലോ അലർട്ട്. അതേസമയം കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 06.07.2022 വരെ മത്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കാലവർഷം രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ കാലവർഷം രാജ്യമെങ്ങും പരക്കുന്നതിന് 6 ദിവസം മുൻപെയാണ് ഇത്തവണ കാലവർഷം വ്യാപിച്ചത്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ തുടരാനാണ് സാധ്യത.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :