അനുബന്ധ വാര്‍ത്തകള്‍
- പൂവാലനെന്ത് ജഡ്ജി? തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് ഫോണിൽ അശ്ലീല സന്ദേശമയക്കുന്ന യുവാവ്!
- തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; അയല്‍വാസി ഒളിവില്‍
- ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ആസിഡ് കുടിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
- ചില്ലിചിക്കനില്‍ ചത്ത പാറ്റ, ചോദ്യം ചെയ്താല്‍ ഗുണ്ടായിസം; പരാതിയുമായി ഡോക്ടർമാർ
- വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷവും 20 പവനും കൈക്കലാക്കി; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
എ പ്ലസ് കുറഞ്ഞു പോയി, മകനെ മർദ്ദിച്ച പിതാവിനെ പൊലീസിലേൽപ്പിച്ച് അമ്മ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് തിങ്കളാഴ്ച വൈകുന്നേരം സംഭവം നടന്നത്.
മാർക്ക് കുറഞ്ഞു പോയതിന് മകനെ തല്ലിയ പിതാവ് അറസ്റ്റിൽ. എസ്എസ്എൽസി പരീക്ഷക്ക് നാല് വിഷയത്തിൽ എ പ്ലസ് കുറഞ്ഞ് പോയതിനാണ് പിതാവ് മകനെ തല്ലിയത്.
കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് തിങ്കളാഴ്ച വൈകുന്നേരം സംഭവം നടന്നത്.
മകന് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫലം വന്നപ്പോൾ നാല് വിഷയത്തിന് കുട്ടിക്ക് എ പ്ലസ് ലഭിച്ചിട്ടില്ല. ഫുൾ എ പ്ലസ് കിട്ടാത്തതിന്റെ ദേഷ്യത്തിൽ പിതാവ് മകനെ തല്ലുകയായിരുന്നു.
ഇതേ തുടർന്നാണ് കുട്ടിയെ മർദ്ദിച്ചെന്ന് കാട്ടി മാതാവ് പോലീസിൽ പരാതി നൽകിയത്.