1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Farm laws o rajagopal kerala assembly

കാര്‍ഷിക നിയമം പിന്‍വലിക്കണം: ബിജെപിയെ കുരുക്കിലാക്കി ഒ രാജഗോപാല്‍ എംഎല്‍എ

Farm Law
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന തന്റെ നിലപാട് തുറന്ന് ബിജെപിയെ കുരുക്കിലാക്കിയിരിക്കുകയാണ് നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. പ്രമേയം പാസാക്കിയത് ഐക്യകണ്‌ഠേനയാണെന്നും നിയമം പിന്‍വലിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രമേയത്തിലുള്ള ചില വിയോജിപ്പുകളാണ് താന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. 
 
പ്രമേയത്തെ ബിജെപിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് പ്രമേയത്തെ എതിര്‍ക്കാത്തത്. ഒന്നിച്ചു നില്‍ക്കണമെന്ന പൊതു അഭിപ്രായം സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡെമോക്രാറ്റിക് സ്പിരിറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ പ്രാധാന്യം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും