വ്യാജ വിസ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

കോഴിക്കോട്| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (20:16 IST)
സിംഗപൂരില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര ചുനക്കര ഗോകുലം വീട്ടില്‍ ആര്‍.കെ.സുരേഷ് എന്ന 43 കാരനാണ് നടക്കാവ് പൊലീസിന്‍റെ വലയിലായത്.

കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ ജിതുഭവനില്‍ ജോമേഷ്‌കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടക്കാവ് പോലീസ് കഴിഞ്ഞ ജൂണ്‍ 24 ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജോമേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള 26 യുവാക്കളെയാണ് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ഫാസ്റ്റ്ഫുഡ് കാറ്ററിംഗ് ജോലിയ്ക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ്
സുരേഷ് കബളിപ്പിച്ചത്. ഇവരില്‍ നിന്ന് 2,40,000 രൂപയാണ് സുരേഷ് തട്ടിയെടുത്തത്.


പ്രതിമാസം 40,000 രൂപ ശമ്പളം ലഭിക്കുമെന്നും ജോലി കിട്ടിയാല്‍ ശമ്പളത്തില്‍ നിന്നും അയ്യായിരം രൂപ വീതം വിസയുടെയും ടിക്കറ്റിന്റെയും ചെലവിലേക്കായി പിടിക്കുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
പ്രതിയുടെ ആലപ്പുഴ കുറത്തികാട്ടെ
വീട്ടില്‍ നിന്നാണ്
നടക്കാവ് എസ്‌ഐ ജി. ഗോപകുമാര്‍, ഗ്രേഡ് എസ്‌ഐ എം. ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ എസ് ഐ. രാജേന്ദ്രന്‍, എഎസ്‌ഐ മാരായ കെ. ശ്രീനിവാസന്‍, എ. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :