മുക്കുപണ്ടം പണയം വച്ച് 14 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (16:27 IST)
: മുക്കുപണ്ടം പണയം വച്ച്
ബാങ്കിൽ നിന്ന് 14
ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. ആലുവ ചീരംപറമ്പിൽ നിഷാദ് (40) ആണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്.


കഴിഞ്ഞ ഓഗസ്റ്റിലാണ് നിഷാദ് മുക്കുപണ്ടം ബാങ്കിൽ പണയംവച്ചത്. സാധാരണ രീതിയിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ വിദഗ്ധമായി നിർമ്മിച്ചതായിരുന്നു ഈ മുക്കുപണ്ടം. എങ്കിലും ഇയാൾ പണയംവച്ചു പോയ ശേഷം നടത്തിയ രണ്ടാം വട്ട പരിശോധനയിൽ സ്വർണ്ണ ഉരുപ്പടി വ്യാജമാണെന്ന് കണ്ടെത്തി
പോലീസിൽ പരാതി നൽകി.


എങ്കിലും പ്രതി അപ്പോഴേക്കും മുങ്ങിയിരുന്നു. ആദ്യം ചേലക്കരയിലും പിന്നീട് ആലുവയിലും ഗോവയിലും ഇയാൾ ഒളിവിൽ കഴിഞ്ഞു. ഒടുവിൽ സൈബർ സെല്ലിന്റെ സഹായത്തോടെ എസ്.ഐ കെ.സി.ബൈജുവും സംഘവും പിടികൂടി. ഇയാൾക്ക് ചേലക്കരയിലും ആലുവയിലും ഭാര്യമാരും കുട്ടികളുമുണ്ടെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ഇയാൾ തട്ടിപ്പിലൂടെ ലഭിച്ച പണം ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലായിരുന്നു ചെലവഴിച്ചത്. മറ്റു ചില സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകിയ സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :