സ്വപ്നസുരേഷിൻറെ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ പഞ്ചാബി അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (12:43 IST)
കൊച്ചി: സ്വപ്ന സുരേഷ് ഐ.ടി.വകുപ്പിൽ ജോലി നേടാൻ ഉപയോഗിച്ച വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച പഞ്ചാബ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബാബാ സാഹിബ് അംബേദ്ക്കർ യൂനിവേശസിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് വേണ്ടി നിർമ്മിച്ച സച്ചിൻ ദാസ് എന്നയാളെ അമൃത്സറിൽ നിന്നാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.


സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്‌പെയ്‌സ് പാർക്കിൽ ജോലി തെറ്റിയത് എന്ന വിവരം പുറത്തായതോടെ ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ചെങ്ങന്നൂരിലെ ഒരു സുഹൃത്ത് വഴിയായിരുന്നു ഈ വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന സുരേഷ് ഏർപ്പാടാക്കിയത്. ഒരു ലക്ഷം രൂപ നൽകി 2014 ലായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന നേടിയത്. സച്ചിൻ ഡയസിൽ നിന്ന് നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെടുത്തു. ഇയാളെ വ്യാഴാഴ്ച തിരുവനന്തപുരത്തു എത്തിക്കും എന്നാണു സൂചന.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :