തിരുവനന്തപുരം|
സജിത്ത്|
Last Updated:
വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (07:55 IST)
സ്വാശ്രയ മെഡിക്കൽ, ഡെന്റൽ പ്രവേശനം സംബന്ധിച്ചു സര്‍ക്കാറും മാനേജ്മെന്റുകളും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത തെളിയുന്നു. ആരോഗ്യ മന്ത്രി
കെ കെ ശൈലജ നടത്തിയ മൂന്നാംവട്ട ചർച്ചയിൽ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറായിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി
പിണറായി വിജയൻ മാനേജ്മെന്റുകളുമായി നടത്തുന്ന ചർച്ചയോടെ ഫീസ് സംബന്ധിച്ച കാര്യത്തില്‍ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ.
സർക്കാരിനു നൽകുന്ന 50% സീറ്റിൽ 20 ശതമാനത്തിൽ കഴിഞ്ഞ വർഷത്തെ ഫീസിനു തന്നെ പഠിപ്പിക്കാമെന്നു മാനേജ്മെന്റുകൾ സമ്മതിച്ചിരുന്നു. അവശേഷിക്കുന്ന 30% സീറ്റിലെ ഫീസിനെ ചൊല്ലിയാണു അഭിപ്രായ ഭിന്നത തുടരുന്നത്. എന്നാല്‍ ഈ സീറ്റിൽ 10 മുതൽ 12.5 ലക്ഷം രൂപ വരെ ഫീസ് വേണമെന്നാണ് മെഡിക്കൽ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ നടന്ന ചർച്ചയിൽ ഫീസ് 4.4 ലക്ഷം രൂപയായി കുറയ്ക്കാൻ മാനേജ്മെന്റുകള്‍ തയാറായിട്ടുണ്ട്.