തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (16:18 IST)
ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം. വനിത കമ്മീഷനാണ് ചെറിയാന്‍ ഫിലിപ്പിനെതിരെ കേസ് എടുക്കാന്‍ ഡി ജി പിക്ക് നിര്‍ദ്ദേശം നല്കിയത്.
സ്ത്രീകളെ അപമാനിക്കുന്നതാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റെന്ന് നിരീക്ഷിച്ച വനിത കമ്മീഷന്‍ വിവാദ ഫേസ്‌ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്കുകയായിരുന്നു.
"യൂത്ത് കൊണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് - ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !!” - ഇതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റ്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ട് അഴിച്ച് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആയിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്.