ഫാറൂഖ് കോളേജിലെ ആൺ-പെൺ വിവേചനം; നാടുകടത്തിയ യാഥാസ്ഥിതിക ചിട്ടവട്ടങ്ങൾ ഓരോന്നായി മടങ്ങിവരുന്നു- തോമസ് ഐസക്

 ഫാറൂഖ് കോളേജ് , തോമസ് ഐസക് എംഎല്‍എ , ഫേസ്‌ബുക്ക്
കോഴിക്കോട്| jibin| Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (14:11 IST)
ക്ലാസിലെ ബഞ്ചിൽ ഒന്നിച്ചിരുന്ന സഹപാഠികളായ ആൺകുട്ടികളെയും പെൺകുട്ടികളെയും സസ്‌പെൻഡ് ചെയ്ത ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് നടപടിക്കെതിരെ തോമസ് ഐസക് എംഎല്‍എ രംഗത്ത്. നവോത്ഥാനമുന്നേറ്റവും പുരോഗമന പ്രസ്ഥാനങ്ങളും ചേർന്ന് നാടുകടത്തിയ യാഥാസ്ഥിതിക ചിട്ടവട്ടങ്ങൾ ഓരോന്നായി മടങ്ങിവരികയാണ്. പരിഷ്‌കൃതകാലത്ത് ഇത്തരമൊരു വിവേചനം ഒരു വെല്ലുവിളിയുടെ രൂപത്തില്‍ നടപ്പാക്കാന്‍ ഫറൂഖ് കോളജ് മാനേജ്‌മെന്റിന് എങ്ങനെ കഴിഞ്ഞുവെന്ന് കേരളസമൂഹം ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ടതാണെന്നും തോമസ് ഐസക് ഫേസ്‌ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്കിന്റെ പുര്‍ണ്ണരൂപം:-

നവോത്ഥാനമുന്നേറ്റവും പുരോഗമന പ്രസ്ഥാനങ്ങളും ചേര്‍ന്ന് നാടുകടത്തിയ യാഥാസ്ഥിതിക ചിട്ടവട്ടങ്ങള്‍ ഓരോന്നായി മടങ്ങിവരികയാണ്. സങ്കുചിതമായ യാഥാസ്ഥിതികതയുടെ ഇരകളാണ് ഒരേ ബഞ്ചിലിരുന്നതിന്‍റെ പേരില്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട ഫാറൂഖ് കോളജിലെ കുട്ടികള്‍. പരിഷ്കൃതകാലത്ത് ഇത്തരമൊരു വിവേചനം ഒരു വെല്ലുവിളിയുടെ രൂപത്തില്‍ നടപ്പാക്കാന്‍ ഫറൂഖ് കോളജ് മാനേജ്മെന്‍റിന് എങ്ങനെ കഴിഞ്ഞുവെന്ന് കേരളസമൂഹം ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ടതാണ്.

ഈ കോളജില്‍ ഇതിനു മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഒന്നിച്ചിരുന്ന് പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോഴും ഗുരുതരമായ ആരോപണങ്ങളാണ് കോളജ് മാനേജ്മെന്‍റിനെതിരെ കുട്ടികള്‍ ഉന്നയിക്കുന്നത്. സംഘഗാനം, നാടകം തുടങ്ങിയ കലാപരിപാടികളില്‍പ്പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പങ്കെടുക്കുന്നതിന് ഈ കോളജില്‍ വിലക്കുണ്ടത്രേ. കോളജ് അധികൃതരുടെയും മാനേജ്മെന്‍റിന്‍റെയും ഈ പ്രാകൃത നടപടികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന രീതിയുമുണ്ട്.

കോളേജുകളുടെ ഓട്ടോണമി ദുരുപയോഗം ചെയ്യപ്പെടും എന്ന ആശങ്ക ശരിയാണെന്നു തെളിയിക്കുന്ന സംഭവഗതികളാണ് ഉണ്ടാക്കുന്നത്. ഓട്ടോണമി അക്കാദമിക കാര്യങ്ങൾക്ക്‌ മാത്രമാണ് ബാധകം. ഓരോ കോളേജ് മാനേജ്മെന്‍റും തങ്ങളുടെ ശരികൾ കുട്ടികൾക്കും അദ്ധ്യാപകർക്കും മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല

കാട്ടുനീതി നടപ്പാക്കിയിരുന്ന കാലത്തെ ആചാരമര്യാദകളൊന്നും പുതുതലമുറയുടെ മുന്നില്‍ വിലപ്പോവുകയില്ല. കോളജ് മാനേജ്മെന്‍റും അധികൃതരും അതു മനസിലാക്കണം. തികഞ്ഞ സ്വാതന്ത്ര്യബോധത്തോടും അന്തസോടും കൂടി ജീവിക്കുകയും ഇടപഴകുകയും പെരുമാറുകയും ചെയ്യുന്ന കുട്ടികളില്‍ പ്രാകൃത മര്യാദകള്‍ അടിച്ചേല്‍ക്കാനുളള ശ്രമത്തില്‍ നിന്ന് ഫാറൂഖ് കോളജ് അധികൃതര്‍ പിന്മാറണം. ഇപ്പോള്‍ പുറത്താക്കിയിരിക്കുന്ന കുട്ടികളെ കോളജില്‍ പ്രവേശിപ്പിക്കണം. പ്രശ്നം വഷളാക്കാതെ പരിഹരിക്കാന്‍ വിവേകത്തോടെ ഇടപെടണം.

ആൺകുട്ടികളെയും പെൺകുട്ടികളെയും സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ വി ടി ബല്‍റാം എംഎല്‍എ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ പ്രതികരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് ...

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.