ഈ അമ്മ എന്നും മകളുടെ വിളിപാടകലെയുണ്ട് ’; മഞ്ജുവിന്റെ ആ ഫേയ്‌സ്ബുക്ക് പോസ്റ്റ് വെറുതേയല്ല !

ഈ അമ്മ എന്നും മകളുടെ വിളിപാടകലെയുണ്ട് !

തിരുവനന്തപുരം| AISWARYA| Last Updated: വെള്ളി, 14 ജൂലൈ 2017 (16:59 IST)
മകള്‍ക്ക് വേണ്ടി കോടതി കയറാനൊന്നും മഞ്ജു ഇല്ല. 14 വര്‍ഷത്തെ വിവാഹത്തിന് ശേഷമാണ് ദിലീപും മഞ്ജുവും വേര്‍പിരിയുന്നത്. താരദമ്പതികള്‍ ദാമ്പത്യബന്ധം വേര്‍പിരിഞ്ഞപ്പോള്‍ മകളായ മീനാക്ഷി ദിലീപിനൊപ്പം ജീവിക്കാനാണ് തീരുമാനം എടുത്തത്.

ഒരമ്മയെന്ന നിലയില്‍ മകളുടെ അവകാശത്തെ ചൊല്ലി വീണ്ടും കോടതി കയറാനൊന്നും മഞ്ജു നിന്നില്ല. കാരണം അച്ഛനോടുള്ള മകളുടെ തീവ്രമായ സ്നേഹം മഞ്ജുവിന് നന്നായി അറിയാം. പക്ഷേ മഞ്ജു ഫെയ്‌സ്ബുക്കില്‍ മകള്‍ക്കായി ഒരു പോസ്റ്റ് ഇട്ടിരുന്നു.

”മീനുട്ടിക്ക് അച്ഛനോടുളള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അത് കൊണ്ട് തന്നെ അവളുടെ അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദുഖിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് ഈ അമ്മയെന്നും വിളിപാടകലെയുണ്ടെന്നും മഞ്ജു തന്റെ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു.

അന്ന്
മഞ്ജു ഇട്ട ആ കുറിപ്പില്‍ ഒരമ്മക്ക് മകളോടുളള സ്നേഹത്തിന്റെ തീവ്രത എത്രയാണെന്ന് മനസിലാകുമായിരുന്നു. കൂടാതെ ദാമ്പത്യ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയപ്പോള്‍ സ്വത്തിന്റെ അവകാശ തര്‍ക്കത്തിനും മഞ്ജു നിന്നില്ല. പകരം സ്വത്ത് മുഴുവന്‍ മീനുട്ടിയുടെ പേരില്‍ എഴുതി നല്‍കി. ജീവിതത്തില്‍ ആരെയും ആശ്രയിക്കാതെ ജീവിച്ച് കാണിക്കണമെന്നും എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുകയാണ് ഞാനെന്നും പറഞ്ഞാണ് അന്ന് മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. മക്കള്‍ക്ക് എന്നും ആ അമ്മ വിളിപാടകലെയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :