Last Modified തിങ്കള്‍, 6 മാര്‍ച്ച് 2017 (10:06 IST)
ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശ് നെല്ലുംപറമ്പില്‍ ഷാനവാസ് എന്ന ഷാനുമോനാണ് (36) പൊലീസ് വലയിലായത്.
രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഷാനവാസ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് യുവതിയുമായി പരിചയപ്പെട്ട് പ്രണയം നടിച്ച് പല സ്ഥലങ്ങളിലുമായി കറങ്ങി നടന്ന് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി എതിര്‍ത്തതോടെ ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഷാനവാസ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇതോടെ ഷാനവാസുമായുള്ള ബന്ധം അറിഞ്ഞ ഭര്‍ത്താവ് യുവതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. ഇതറിഞ്ഞ ഷാനവാസിന്‍റെ ഭാര്യയും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഷാനവാസിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.