തൊടുപുഴ|
Last Modified ശനി, 29 നവംബര്‍ 2014 (14:16 IST)
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് വേണ്ടി കോട്ടയത്ത് കള്ളുഷാപ്പ് ഉടമയില്‍നിന്നു പണം പിരിച്ചുനല്‍കിയ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു.
ഉദ്യോഗസ്ഥന്റെ നടപടി സംബന്ധിച്ച് എക്‌സൈസ് കമ്മിഷണര്‍ വിവരം ശേഖരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മറ്റു ചുമതലകള്‍ ഏറ്റെടുക്കേണ്ടതില്ല. അവരെ ഏല്‍പ്പിച്ച ജോലികള്‍ ചെയ്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
ജനപക്ഷയാത്രയ്ക്കായി കോട്ടയം ഡിസിസി നിര്‍ദേശപ്രകാരം കള്ളുഷാപ്പ് ഉടമയില്‍നിന്ന് പണം പിരിച്ചുനല്‍കിയതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു.