എറണാകുളത്ത് നിന്ന് അതിഥിതൊഴിലാളികളുടെ കുട്ടികളെ തട്ടികൊണ്ടുപോയ സംഘം പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2023 (08:49 IST)
എറണാകുളത്ത് നിന്ന് അതിഥിതൊഴിലാളികളുടെ കുട്ടികളെ തട്ടികൊണ്ടുപോയ സംഘം പിടിയില്‍. ആസാമിലാണ് പ്രതികളെ പിടികൂടിയത്. ആസാം സ്വദേശികളായ രഹാം അലി, ജഹദ് അലി, സംനാസ് എന്നിവരെയാണ് പിടിച്ചത്. എറണാകുളം വടക്കേക്കരയില്‍ നിന്ന് അതിഥിതൊഴിലാളികളുടെ രണ്ടു കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.

അഞ്ചിലും മൂന്നിലും പഠിക്കുന്ന കുട്ടികളായിരുന്നു ഇവര്‍. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടികളെ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :