ട്വന്റി20ക്ക് വനിതാ പഞ്ചായത്ത് പ്രസിഡന്റുമാര്‍

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2020 (15:21 IST)
കിഴക്കമ്പലം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇത്തവണയും കിഴക്കമ്പലത്തും പരിസര പഞ്ചായത്തുകളിലും വന്‍ നേട്ടമുണ്ടാക്കിയ ട്വന്റി20ക്ക് ഇത്തവണ വനിതാ പഞ്ചായത്തു പ്രസിഡന്റുമാരാണ് അധികാരത്തിലേറുന്നത്. കഴിഞ്ഞ ദിവസം വിവിധ വാര്‍ഡുകളിലെ അംഗങ്ങള്‍ ചേര്‍ന്ന പഞ്ചായത്ത് സമിതിയാണ് ഈ തീരുമാനം എടുത്തത്.

കുന്നത്തുനാട്ടില്‍ ഭരണം പിടിച്ചെടുത്ത ട്വന്റി20ക്ക് ചെങ്ങറ വാര്‍ഡില്‍ നിന്ന് വിജയിച്ച നിത്യമോളാണ് പ്രസിഡന്റാവുന്നത്. വൈസ് പ്രസിഡന്റ് റോയ് ഔസേപ്പ് ഓലങ്ങാടനാണ്. മുഴുവന്നൂരില്‍ പ്രസിഡന്റാവുന്നത് മംഗലത്തുനാട് വാര്‍ഡില്‍ നിന്ന് വിജയിച്ച ബിന്‍സി ബൈജുവും വൈസ് പ്രസിഡന്റാവുന്നത് മേഘ മറിയ ബേബിയുമാണ്.

ഇതിനൊപ്പം കിഴക്കമ്പലത്ത് പ്രസിഡന്റാവുന്നത് മിനി രതീശന്‍. വൈസ് പ്രസിഡന്റായി അധികാരമേറുന്നത് മുന്‍ പ്രസിഡന്റായ ജിന്‍സി അജിയാണ്. ഇതിനൊപ്പം ഐക്കരനാട്ടിലാകട്ടെ പ്രസിഡന്റാവുന്നത് എഴിപ്രം വാര്‍ഡില്‍ നിന്ന് ജയിച്ചു കയറിയ ഡീന ദീപക്കാണ്. വൈസ് പ്രസിഡന്റ് ലൗലി ലൂയിസാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :