വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 22 ഡിസംബര്‍ 2020 (12:40 IST)
ഓസ്ട്രേലിയൻ പര്യടനത്തിൽ
ഇന്ത്യ 4-0 ന് തോൽവി ഏറ്റുവാങ്ങാൻ സാധ്യതയുണ്ടെന്നും. അതിനാൽ സുപ്രധാന അഴിച്ചുപണികൾ ടീമിൽ നടത്തണം എന്നും മുൻ ഇന്ത്യൻ നായകൻ സുൽ ഗവാസ്കർ. അടുത്ത മത്സരങ്ങളിൽ പൃഥ്വി ഷായ്ക്ക് പകരം കെഎൽ രാഹുലിനെ ഓപ്പണിങ് സ്ഥാനത്ത് കളിയ്പ്പിയ്ക്കണം എന്നാണ് സുനിൽ ഗവാസ്കർ പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന നിർദേശം ശുഭ്മാൻ ഗില്ലിനെ അഞ്ചാമതോ ആറാമതോ കളിപ്പിയ്ക്കണം എന്നും ഗവാസ്കർ പറയുന്നു.
'പ്രധാനമായും രണ്ട് മാറ്റങ്ങൾ വരുത്താനാണ് ഇന്ത്യ ശ്രദ്ധിയ്ക്കേണ്ടത്. ഓപ്പണിങ്ങിൽ പൃഥ്വി ഷായ്ക്ക് പകരം കെഎൽ രാഹുലിനെ ഇറക്കണം. അഞ്ചാമതോ ആറാമതോ ആയി ശുഭ്മാൻ ഗില്ലിനെ കളീപ്പിയ്ക്കണം. അവിടെ മികച്ച രീതിയിൽ കളീയ്ക്കാൻ അവന് സാധിച്ചേയ്ക്കും. നമ്മൾ നന്നായി തുടങ്ങിയാൽ കാര്യങ്ങൾ മാറിമറിയും. വരുന്ന ടെസ്റ്റുകളിൽ ഇന്ത്യയ്ക്ക് തിരിച്ചെത്താൻ സാധിയ്ക്കും എന്ന് ഇന്ത്യൻ തരങ്ങൾ വിശ്വസിയ്ക്കണം. മത്സരത്തിന് ഇറങ്ങുമ്പോൾ പോസിറ്റിവിറ്റി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ 4-0ന് വമ്പൻ തോൽവി ഏറ്റുവാങ്ങാൻ സാധ്യതയുണ്ട്.
തിരിച്ചുവരാനുള്ള കഴിവ് ഇന്ത്യൻ ടിമുനുണ്ട്. മെൽബൺ ടെസ്റ്റ് ഇന്ത്യ നന്നായി തുടങ്ങണം പൊസിറ്റീവ് ഫീലോടെ ഗ്രൗണ്ടിലിറങ്ങാൻ ഇന്ത്യയ്ക്ക് സാധിയ്ക്കണം. ബാറ്റിങ്ങാണ് ഓസ്ട്രേലിയയുടെ വീക് പോയന്റ്.' 36 റൺസിന് പുറത്തായതതിൽ ഇന്ത്യൻ അരാധകർക്കുള്ള ദേഷ്യം സ്വാഭാവികമാണെന്നും ഗവാസ്കർ പറയുന്നു. 'അത്തരത്തിലുള്ള ഒരു പ്രകടനം ഉണ്ടാകുമ്പോൾ ആരാധകർക്കുണ്ടാകുന്ന ദേഷ്യം സ്വാഭാവികമാണ്. എന്നാൽ ഇന്നലെ എന്ത് സംഭവിച്ചു എന്നല്ല ഇപ്പോൾ എന്ത് സംഭവിയ്ക്കുന്നു എന്നതാണ് നോക്കേണ്ടത് എന്ന് ഗവാസ്കർ പറഞ്ഞു. \