1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local news

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ നാലുപ്രതികള്‍ക്കും ജാമ്യം

Ernakulam
നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ നാലുപ്രതികള്‍ക്കും ജാമ്യം ലഭിച്ചു. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത്. ഒന്നാം പ്രതി റഫീഖ്, രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്, നാലാം പ്രതി അഷ്‌റഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
 
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. മറ്റുചില യുവതികളും സമാനമായ പരാതികള്‍ പൊലീസിനു നല്‍കിയിരുന്നു. 
അടുത്ത ലേഖനം
സ്ഥലം മാറ്റത്തിൽ ഇടപെടരുത്: ഡിജിപിയുടെ ഉത്തരവ് തിരുത്തി ആഭ്യന്തര വകുപ്പ്