1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala onam festival

ഓണക്കാലം കണക്കിലെടുത്ത് സംസ്ഥാനത്ത് പൊതുഗതാഗത നിയന്ത്രണം സെപ്റ്റംബര്‍ ഒന്ന് വരെ ഒഴിവാക്കി

Kerala
ഓണക്കാലം കണക്കിലെടുത്ത് സംസ്ഥാനത്ത് പൊതുഗതാഗത നിയന്ത്രണം സെപ്റ്റംബര്‍ ഒന്ന് വരെ ഒഴിവാക്കി. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ സര്‍വീസ് ഉണ്ടാകും. സംസ്ഥാനത്തെ സ്വകാര്യ ബസകള്‍ക്ക് നികുതിയിളവ് അനുവദിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൂടാതെ സ്വകാര്യ ബസുടമകള്‍ നിസഹരണം തുടരരുതെന്നും അധികൃതര്‍ അറിയിച്ചു.
 
സംസ്ഥാനത്തേക്ക് എവിടേക്കും സര്‍വീസ് നടത്താന്‍ ബസുകള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. നേരത്തേ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്. നിലവില്‍ സ്‌കൂള്‍ ബസുകളുടെ ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്.  
അടുത്ത ലേഖനം
ഇങ്ങനെയെങ്കിൽ 50 വർഷത്തേയ്ക്ക് കോൺഗ്രസ് പ്രതിപക്ഷത്തുതന്നെയെന്ന് ഗുലാം നബി ആസാദ്: കോൺഗ്രസ്സിൽ പസര്യപ്പോര്