സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 6 ഏപ്രില്‍ 2023 (08:44 IST)
എറണാകുളത്ത് വിവാഹിതയായ 15കാരി ആത്മഹത്യ ചെയ്ത നിലയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. തൃക്കാക്കരയില്‍ ആണ് സംഭവം. ഒഡീഷാ സ്വദേശിനിയായ ദീപാ മാലിക്കാണ് മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ദീപയുടെ ഭര്‍ത്താവിനെ തൃക്കാക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തു.