'അതിര് കടക്കുന്നു'; മാധ്യമങ്ങളെ പേരെടുത്ത് വിമര്‍ശിച്ച് ഇ.പി.ജയരാജന്‍

രേണുക വേണു| Last Modified ശനി, 11 ഫെബ്രുവരി 2023 (08:13 IST)

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ചില മാധ്യമങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍
പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ ശ്രദ്ധയില്‍പെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ എനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉള്‍പ്പടെയുള്ള ദൃശ്യ മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തില്‍ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങള്‍ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉള്‍പ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല.

ഇ.പി ജയരാജന്‍

എല്‍ഡിഎഫ് കണ്‍വീനര്‍







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :