വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (10:56 IST)
തിരുവനന്തപുരം: ബിസിനസ് സ്ഥാപനങ്ങൾക്ക് ജീവനക്കാരെ ആവശ്യമെങ്കിൽ ഇനി
സർക്കാരിനെ സമീപിയ്ക്കാം. ജീവനക്കാർക്കായി എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് നൽകും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് എംപ്ലോയ്മെന്റ് എക്സചേഞ്ചിൽ പുതിയ സംവിധാനം ഒരുക്കുന്നത്.
തൊഴിൽ ദാതാക്കൾക്ക് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി രജിസ്റ്റർ ചെയ്യാം, ആവശ്യമായ ജീവനക്കാരുടെ എണ്ണവും യോഗ്യതയുൻ അടക്കമുള്ള വിവരങ്ങൾ ഓൺലൈനായി നൽകാനാകും. ഇതൊടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മുൻഗണന ക്രമത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് ശേഖരിയ്ക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച് ഉറപ്പുവരുത്തി ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് തൊഴിൽ സ്ഥാപനങ്ങൾക്ക് കൈമാറും. ഇതിൽനിന്നും ആവശ്യമുള്ളവരെ സ്ഥാപനങ്ങൾക്ക് തിരഞ്ഞെടുക്കാം.