സാജന് സുവര്‍ണ്ണ നേട്ടം, കേരളത്തിന് ഏഴാം സ്വര്‍ണ്ണം

സാജന്‍ പ്രകാശ്, കേരളം. ദേശീയ ഗെയിംസ്
തിരുവനന്തപുരം| vishnu| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (19:51 IST)
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ഏഴാം സ്വര്‍ണം. പുരുഷവിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ സജന്‍ പ്രകാശാണ് സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് തന്റെ നാലാം സ്വര്‍ണം സജന്‍ സ്വന്തമാക്കിയത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 2:0069 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സാജന്‍ നാലാം സ്വര്‍ണം നേടിയത്.

രോഹന്‍ പോഞ്ച 2009ല്‍ ടോക്യോയില്‍ കുറിച്ച 2:0070 സെക്കന്‍ഡിന്റെ റെക്കോഡാണ് സാജന്‍ പഴക്കഥയാക്കിയത്. കേരളത്തിന്റെ കെ. സുരേഷ്‌കുമാര്‍ 1997ല്‍ സൃഷ്ടിച്ച 2:06.88 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡും സാജന്‍ തിരുത്തി. 2:0080 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബംഗാളിന്റെ സുപ്രിയ മൊണ്ടല്‍ വെള്ളി നേടിയത്. മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ 2:06.92 സെക്കന്‍ഡില്‍ നീന്തിയെത്തി വെങ്കലം സ്വന്തമാക്കി.

100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയില്‍ വ്യക്തിഗത സ്വര്‍ണം നേടിയ സാജന്‍ 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. ഇതിന് പുറമെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും നേടിയിരുന്നു സാജന്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :