അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2393.78 അടി; രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്', 2400 അടി എത്തുന്നതിന് മുമ്പായി ഡാം തുറക്കും
- ഇടുക്കി ഡാം നിറഞ്ഞു; 26 വർഷങ്ങൾക്ക് ശേഷം തുറക്കാനൊരുങ്ങി ചെറുതോണി
- ഇടുക്കി ഡാമിലെ ജലനിരപ്പ് 2392 അടി, 2400 ആയാൽ ഷട്ടറുകൾ തുറക്കും; സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചതായി മന്ത്രി എം എം മണി
- ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും; 'ബ്ലൂ അലേർട്ട്' പ്രഖ്യാപിച്ചു
- ശക്തമായ മഴ; ഇടുക്കി അണക്കെട്ട് നിറയാൻ ഇനി പതിനൊന്ന് അടി കൂടി
വൈദ്യുതി മേഖലയിൽ പുനഃസ്ഥാപിക്കാനുള്ളത് ഇനി രണ്ടേകാൽ ലക്ഷം കണക്ഷനുകൾ
വൈദ്യുതി മേഖലയിൽ പുനഃസ്ഥാപിക്കാനുള്ളത് ഇനി രണ്ടേകാൽ ലക്ഷം കണക്ഷനുകൾ
പ്രളയത്തിൽ നശിച്ച വൈദ്യുതി മേഖലയിലെ പുനർനിർമാണ ജോലി അതിവേഗം പുരോഗമിക്കുന്നു. പലയിടങ്ങളിലും വൈദ്യുതി ലൈനുകളിലും മറ്റും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുതന്നെ 25 ലക്ഷത്തിൽപ്പരം ആളുകളുടെ വൈദ്യുതി മുടങ്ങിയിരുന്നു.
ഇതുവരെയായി 23 ലക്ഷം പേരുടെ കണക്ഷനുകൾ പുനഃസ്ഥാപിച്ചു. ഇനി 2,23,414 ഉപഭോക്താക്കളുടെ കണക്ഷനുകൾ മാത്രമാണ് പുനഃസ്ഥാപിക്കാനുള്ളത്. പ്രളയത്തിൽ തകരാറിലായ 50 സബ്സ്റ്റേഷനുകളിൽ എട്ടെണ്ണം പ്രവർത്തനസജ്ജമാക്കാനുണ്ട്.
ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ലെഫ്റ്റ്ബാങ്ക് എക്സ്‌റ്റൻഷൻ, പന്നിയാർ എന്നീ വൈദ്യുത നിലയങ്ങളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ, വെള്ളപ്പൊക്കത്തിൽ വിച്ഛേദിച്ചിരുന്ന 16,158 ട്രാൻസ്ഫോർമറുകളിൽ 14,314 എണ്ണം പ്രവർത്തനക്ഷമമായി.