തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (15:43 IST)
സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചു. ചൊവ്വാഴ്ച മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരുക. വീടുകൾക്ക് യൂണിറ്റിന്10 പൈസ മുതൽ 30 പൈസ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് കൂട്ടാനുള്ള തീരുമാനമെടുത്തത്. അതേസമയം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി പി എല്ലുകാർക്ക് നിരക്ക് വർധനയില്ല.
വീടുകള്‍ക്ക് പ്രതിമാസം 50 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് നിലവില്‍ 2.80 രൂപ യൂണിറ്റ് നിരക്കാണ് ഉണ്ടായിരുന്നത്. ഇത് 10 പൈസ കൂട്ടി 2.90 രൂപയാക്കി വര്‍ധിപ്പിച്ചു. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 പൈസയും അതിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം കടകള്‍ക്കുള്ള നിരക്കില്‍ വര്‍ധനവുണ്ടായിരിക്കില്ല.