ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വാദം പൊളിയുന്നു; കൈവശം വെച്ചിരിക്കുന്നത് കെഎസ്ഇബിയുടെ ഭൂമിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍

ദേവികുളം എംഎല്‍എയുടെ വാദം പൊളിയുന്നു

CPIM,  KSEB, Munnar Encroachment, S Rajendran MLA, മൂന്നാര്‍, കെഎസ്ഇബി, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, ദേവികുളം, എംഎല്‍എ, എസ് രാജേന്ദ്രന്‍
മൂന്നാര്‍| സജിത്ത്| Last Updated: ബുധന്‍, 29 മാര്‍ച്ച് 2017 (11:20 IST)
പട്ടയഭൂമിയിലാണ് താന്‍ വീടുവെച്ചതെന്ന ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന്റെ വാദം വ്യാജമാണെന്ന് തെളിയുന്നു. രാജേന്ദ്രന്റെ കൈവശമുള്ള പട്ടയം വ്യാജമാണെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ പരിശോധനയില്‍ വ്യക്തമായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കെഎസ്ഇബിയുടെ ഭൂമിയാണ് എംഎല്‍എയുടെ കൈവശമുള്ളത്. ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യമുന്നയിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2000ലാണ് തന്റെ വീടിന് പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എ കെ മണി ലാന്‍ഡ് ആസൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാനായിരുന്ന കാലയളവിലായിരുന്നു തനിക്ക് പട്ടയം ലഭിച്ചതെന്ന വിശദീകരണവും എം എല്‍ എ നല്‍കിയിരുന്നു. എന്നാല്‍ രാജേന്ദ്രന്‍ പറഞ്ഞ ആ വര്‍ഷത്തില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പൊതുമരാമത്ത് വൈകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സ്ഥലത്ത് പത്തേക്കര്‍ ഭൂമി രാജേന്ദ്രന്‍ കയ്യേറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :