ഇന്ധന സര്‍ചാര്‍ജ് കുറച്ചു; സംസ്ഥാനത്ത് വൈദ്യുതി ബില്ലില്‍ കുറവ് വരും

ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവു വരുത്തിയിരുന്നു

രേണുക വേണു| Last Modified ബുധന്‍, 28 മെയ് 2025 (16:35 IST)

കേരളത്തിലെ വൈദ്യുതി ബില്ലില്‍ ഈ മാസം മുതല്‍ കുറവ് വരും. ഇന്ധന സര്‍ചാര്‍ജ് കുറയുന്നതിനാലാണ് വൈദ്യുതി ബില്ല് കുറയുന്നത്. ജൂണ്‍മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവു വരുത്തിയിരുന്നു. പിന്നാലെയാണ് ജൂണിലും സര്‍ചാര്‍ജില്‍ കുറവ് വരുത്താനുള്ള തീരുമാനം. പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കും.

പ്രതിമാസ, ദ്വൈമാസ ബില്ലുകളില്‍ ഇപ്പോള്‍ പ്രതിയൂണിറ്റ് എട്ട് പൈസ നിരക്കിലാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറയും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കെ.എസ്.ഇ.ബി പുറത്തിറക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :