1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Six deaths reported in the state due to monsoon

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് ആറു മരണം; മുന്നറിയിപ്പുമായി കെഎസ്ഇബി

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് മൂന്നു മരണങ്ങള്‍ സംഭവിച്ചത്.

Six deaths due to monsoon
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് ആറു മരണം. പലയിടത്തും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടിട്ടുണ്ട്. മരങ്ങള്‍ ഒടിഞ്ഞു വീണതിന് പിന്നാലെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ ഇടങ്ങളില്‍ ഗതാഗതവും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് മൂന്നു മരണങ്ങള്‍ സംഭവിച്ചത്.
 
പൊട്ടി കിടക്കുന്ന ലൈനിന് സമീപത്തേക്ക് പോകരുതെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ അടുത്തുള്ള കെഎസ്ഇബി ഓഫീസിലോ 94 96 01 01 01 എന്ന നമ്പറിലോ വിളിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്ന് 11ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 
 
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
അടുത്ത ലേഖനം
വലിയ സ്‌ഫോടനത്തിന് സാധ്യത; മുങ്ങി താഴ്ന്നു പോയ കപ്പലിലുള്ളത് 250 ടണ്‍ കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകള്‍