അനുബന്ധ വാര്‍ത്തകള്‍
- ഡോളര്‍ കടത്ത് കേസ് തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ പ്രതീക്ഷകള്‍ കെടുത്തുന്നുവോ?
- മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാട്, സ്പീക്കറും മൂന്നുമന്ത്രിമാര്‍ക്കും പങ്ക്: സ്വപ്നയുടെ രഹസ്യമൊഴിയുമായി കസ്റ്റംസ് കോടതിയില്‍
- ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വപ്നയുടെ മൊഴി: ഗുരുതര ആരോപണവുമായി കസ്റ്റംസ് കോടതിയില്‍
- മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹം: ഒരു നിമിഷം പോലും അധികാരത്തിൽ ഇരിക്കാൻ അവകാശമില്ലെന്ന് ചെന്നിത്തല
- ഭയപ്പെടുത്തി വരുതിയിലാക്കുന്ന ആ പരിപ്പ് ഇവിടെ വേവില്ല: മുഖ്യമന്ത്രി
ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും, ഈ മാസം 12ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 12ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു.
മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നും യു എ ഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു എന്നും സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീരാമകൃഷ്ണനെ 12ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
യു അ ഇ കോണ്‍സുലേറ്റുവഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്നയുടെ മൊഴി. സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് മൊഴിയുണ്ടെങ്കിലും അത് ആരൊക്കെയാണെന്നതിന്റെ വിശദാംശങ്ങള്‍ കസ്റ്റംസ് വ്യക്തമാക്കിയിട്ടില്ല.