തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 4 നവംബര്‍ 2015 (08:26 IST)
മുന്നണികൾ നിശബ്ദ പ്രചരണം ആരംഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളാണ് വ്യാഴാഴ്ച വിധിയെഴുതുന്നത്. കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലും നാളെയാണ് വോട്ടെടുപ്പു നടക്കുക. 1.4 കോടി വോട്ടര്‍ മാരാണ് തങ്ങളുടെ സമ്മതിധാന അവകാശം കുറിക്കുന്നത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, എന്നിവിടങ്ങളിലെ 12,651 വാര്‍ഡുകളിലേക്ക് 44,388 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. രണ്ടാം ഘട്ടത്തില്‍ 19,328 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തു കളില്‍ 16, 681ഉം നഗരമേഖലയില്‍ 2,647ഉം വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. 1.4 കോടി വോട്ടര്‍ മാര്‍ വിധിയെഴുതും. പുതിയതായി രൂപീകരിച്ച 14 മുനിസിപ്പാലിറ്റികളും രണ്ടാംഘട്ട പ്രചരണം നടക്കുന്നവയിൽ ഉൾപ്പെടുന്നു. തൃശൂരിൽ 55ഉം കൊച്ചിയിൽ 74 വാർഡുകളും ഉൾപ്പെടുന്നു.
ക്രമസമാധാനം ഉറപ്പാക്കാന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന ജില്ലകളില്‍നിന്ന് വോട്ടെടുപ്പു നടക്കുന്ന മറ്റു ജില്ലകളിലേക്കു പൊലീസ് സേന എത്തിച്ചേരും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ വോട്ടു ചെയ്യാന്‍ അവസരമുണ്ട്. ഏഴിനാണു വോട്ടെണ്ണല്‍. അവസാന ദിവസമായ ഇന്നലെ വാശിയേറിയ പ്രചരണമാണ് ഇടതുവലത് മുന്നണികളും ബിജെപിയും കാഴ്ചവച്ചത്.