പൗരന്മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള ഏറ്റവും വലിയ അധികാരമാണ് വോട്ടവകാശം: തിരഞ്ഞെടുപ്പ് കമ്മീഷണര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 28 ജനുവരി 2024 (11:30 IST)
പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക്
ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള ഏറ്റവും വലിയ അധികാരമാണ് വോട്ടവകാശം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
എ. ഷാജഹാന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍
ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വേച്ഛാധിപത്യപരമായ പ്രവണതകള്‍ തള്ളിക്കളയുകയും
ജനാധിപത്യപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമീപനമാണ് എക്കാലത്തും ഇന്ത്യന്‍ വോട്ടര്‍മാര്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ ലോക ജനാധിപത്യ രാജ്യങ്ങള്‍ക്ക് മാതൃകയായി നിലനില്‍ക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍
പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :