പാട്ടുപാടി വിജയമാഘോഷിക്കാന്‍ മുന്നണികള്‍

കൊച്ചി| VISHNU.NL| Last Modified ബുധന്‍, 14 മെയ് 2014 (15:00 IST)
തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം അണികള്‍ക്ക് പാടിന്‍ തിമിര്‍ക്കാനായി പാര്‍ട്ടികള്‍ വിജയാഹ്ലാദ ഗാനങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇടത്- വലത് മുന്നണി സ്ഥാനാര്‍ഥികള്‍ പലരും വിജയഗാനം മുന്‍കൂട്ടി റെക്കോഡ് ചെയ്ത് ഓഡിയോ സീഡി ആക്കിവെച്ചിരിക്കുകയാണ്.

ഫലം വന്നുതുടങ്ങുമ്പോള്‍ തന്നെ ആദ്യത്തെ ഫല സൂചനകള്‍ക്കനുസരിച്ച് പാട്ടുകള്‍ ഒഴുകിത്തുടങ്ങും. ഒട്ടും വിജയസാധ്യത കല്‍പ്പിക്കാത്ത ബിജെപി പോലും ചില മണ്ടലങ്ങളില്‍ ഇത്തരം ഗാനങ്ങള്‍ തയ്യാറാക്കി വച്ചിരിക്കുകയാണ്.

കൊച്ചിയിലെ രണ്ട് മ്യൂസിക് കമ്പനികളാണ് പാട്ടുകള്‍ പുറത്തിറക്കുന്നത്. ഫലം വരുന്ന അന്ന് വോട്ടര്‍മാര്‍ക്ക് നന്ദി ചൊല്ലി പുകഴ്ത്തുന്ന ഗാനങ്ങളാണ്‍ധികവും. സിനിമ, മാപ്പിള ഗാനങ്ങളുടെ ശൈലിയിലാണ് മിക്ക ഗാനങ്ങളും. പരസ്പരം വിജയത്തേക്കുറിച്ച് തര്‍ക്കിക്കുന്ന കേരളത്തിലെ ഇരുപക്ഷങ്ങ്ലുടെയും സീഡികള്‍ അതാത് പാര്‍ട്ടി ഒഫീസുകളിലെത്തിക്കഴിഞ്ഞു.

യുഡിഎഫ് സീഡിക്ക് ‘വിജയഗാനം’ എന്നും എല്‍ഡിഎഫ് സീഡിക്ക് ‘ആഘോഷപ്പാട്ട്’ എന്നുമാണ് പേരിട്ടിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :