തദ്ദേശഭരണ തെരഞ്ഞെടുപ്പ്: 3 വനിതാ മേയര്‍മാരുണ്ടാവും

തിരുവനന്തപുരം| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (19:05 IST)
വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകള്‍ ഉള്ളതില്‍ മൂന്നിടത്ത് വനിതാ മേയര്‍മാര്‍ക്കാണ് സം‍വരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ആകെയുള്ള 87 മുനിസിപ്പാലിറ്റികളില്‍ 44 ഇടത്ത് അദ്ധ്യക്ഷ പദവി പട്ടികജാതിയില്‍ പെടുന്നവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കായാണു സം‍വരണം ചെയ്തിരിക്കുന്നത്.

ഇതില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സം‍വരണം ചെയ്തിരിക്കുന്ന ആകെ മുനിസിപ്പാലിറ്റിയിലെ സ്ഥാനങ്ങളുടെ എണ്ണം ആറാണ്. എന്നാല്‍ ആ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് സം‍വരണം ചെയ്തിട്ടുള്ള ആകെ സ്ഥാനങ്ങളുടെ എണ്ണം മൂന്നാണ്. ഇതേ സമയം പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി ഒരു സീറ്റാണു സം‍‍വരണം ചെയ്തിരിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :