സിപിഎം സ്ഥാനാര്‍ഥിക്കെതിരെ സിപിഐ സ്ഥാനാര്‍ഥി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (12:18 IST)
മാനന്തവാടി: എല്‍.ഡി.എഫിലെ സഹോദര കക്ഷികളായ ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും തമ്മില്‍ മത്സരിക്കുന്ന കാഴ്ച ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഗ്രാമ പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐ യും തമ്മിലാണ് പ്രധാന പോരാട്ടം. എടവക ഗ്രാമ പഞ്ചായത്തിലെ പത്താമത്തെ വാര്‍ഡായ കമ്മനയിലാണ് ഇവരുടെ മത്സരം.

പഞ്ചായത്തില്‍ അഞ്ച് സീറ്റു വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സി.പി.എം അനുവദിച്ചില്ല. തുടര്‍ന്നാണ് ഒരു സീറ്റില്‍ മാത്രം സി.പി.ഐ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ചു കമ്മനയില്‍ സി.പി.എമ്മിലെ സന്തോഷ് കുമാര്‍ അരിവാള്‍ ചുറ്റിക നക്ഷതത്തില്‍ മത്സരിക്കുമ്പോള്‍ എതിര്‍ത്ത് സി.പി.ഐ സ്ഥാനാര്‍ഥി രജിത് കുമാര്‍ അരിവാള്‍ നെല്‍ക്കതിര്‍ നക്ഷത്രത്തില്‍ മത്സരിക്കുന്നു.

മറ്റു സീറ്റുകളില്‍ സി.പി.എമ്മിനെ എതിര്‍ത്ത് വോട്ട് ചെയ്യാനാണ് സി.പി.ഐ തീരുമാനം. അവസരം മുതലെടുക്കാന്‍ തയ്യാറായി കോണ്‍ഗ്രസിലെ കമ്മന മോഹനനും ബി.ജെ.പി യിലെ വിനോദും മത്സരം ഊര്‍ജ്ജിത മാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :